നദി അങ്ങിനെയാ..എപ്പോഴും ഒഴുകികൊണ്ടിരിയ്ക്കും…

October 28, 2011

പ്രണയം…

Filed under: സംഗീതം..संगीत..Music — ഒഴുകുന്ന നദി... @ 9:38 pm

പ്രേമിക്കുംബോൾ നീയും ഞാനും നീറിൽ വീഴും പൂക്കൾ…
ഓളങ്ങൾ തൻ എതോതേരിൽ പകലറിയാതിരവറിയാതൊഴുകുകയല്ലോ…
അലയുകയല്ലോ…

പ്രണയമേനീ മുഴുവനായി മധുരിതമെങ്കിലും…
എരിയുവതെന്തേ സിരയിലാകെ പരവശമിങ്ങനേ…
ഒരുമലരിതളാൽ മലർവനിതീർക്കും വിരഹനിലാവാൽ…
മരുവും തീർക്കും പ്രേമം…

ഹൃദയമേനീ ചഷകമായി നുരയുവതെന്തിനോ…
ശലഭമായ്ഞാൻ തിരിയിൽവീഴാൻ പിടയുവതെന്തിനോ…
നിഴലുകൾചായും സന്ധ്യയിലാണോ പുലരിയിലാണോ..
ആദ്യം കണ്ടു നമ്മൾ…

May 12, 2010

“പഹയാ ബല്ലാത്ത ദൈയിര്യം തന്നെ അനക്ക്….“

Filed under: സംഗീതം..संगीत..Music — ഒഴുകുന്ന നദി... @ 5:59 pm

————————————————————————————————————————

സംഗീതം…

അറിയും തോറും അകലം കൂടുന്ന മഹാസാഗരം… അലഞ്ഞിട്ടുണ്ട്.. അതും തേടി..

നിലാവിൽ യമുനയുടെ കരയിൽ നക്ഷത്രം എണ്ണിക്കിടന്നവന് ഒരു വെളിപാടുണ്ടാകുന്നു…

എന്താ…? ഗ്വാളിയേറിലേക്ക് വച്ച് പിടിക്കാൻ…

എന്തിനാ…? ഹിന്ദുസ്ഥാനി സംഗീതം പഠിക്കണം…

ഗ്വാളിയേർ… ഖൊരാനാ മാജിക്ക് പീക്കോക്കിനേക്കുറിച്ചറിയാൻ ചെന്നുപെട്ടത് ഒരു സിംഹത്തിന്റെ മടയിൽ…

ഉസ്താദ് ബാദുഷാ ഖാൻ…

മൂപ്പര് നല്ല ഫിറ്റാ.. എന്താ സംഭവം..? നല്ല എ ക്ലാസ്സ് ഭാങ്ഗ്…

ആവശ്യം അറിയിച്ചു… ദക്ഷിണ വെക്കാൻ പറഞ്ഞു…

ഊരുതെണ്ടിയുടെ ഓട്ടക്കീശയിൽ എന്താ ഉള്ളത്…? ഒന്നുമില്ല….

സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച അമ്മയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട്

ദർബാർ രാഗത്തിൽ ഒരു സാധനം അങ്ങട് അലക്കി…

പാടിമുഴുമിക്കാൻ നിന്നില്ല.. വിറയാർന്ന കൈകൾ കൊണ്ട് എന്നെ ചേർത്ത് പിടിച്ചു…

എന്നിട്ട് പുറത്ത് തട്ടിയിട്ട് പറഞ്ഞു.. “പഹയാ ബല്ലാത്ത ദൈയിര്യം തന്നെ അനക്ക്…” എന്ന്

പിന്നെ ഹൃദയത്തിൽ സംഗീതവും സിരകളിൽ ഭാങ്ഗുമായി കാലം ഒരുപാട്…

ഒടുവിൽ ഒരു നാൾ ഗുരുവിന്റെ ഖബറിൽ ഒരു പിടി പച്ചമണ്ണ് വാരിയിട്ട് യാത്ര തുടർന്നു…

ഇന്നും തീരാത്ത പ്രവാസം…

“സഫരോം കീ സിൻന്ദഗീ ജോ കഭീ നഹീ ഖതം ഹോ ജാത്തി ഹേ…”

————————————————————————————————————————

ഇതാ ആ ഗാനം…

ഹല്ലേ…. മാറുന്ന മലയാളി മാത്രം ദാസേട്ടനും മറ്റു ബോളീവുട് സിനിമാ പിന്നണി ഗായകർക്കും ഒരു വെല്ലുവിളി ഉയർത്തിയാ മതിയോ….?

————————————————————————————————————————

വാൽക്കഷ്ണം…:

സ്വാധീനം…:

May 10, 2010

കരിനീലക്കണ്ണുള്ള പെണ്ണേ

Filed under: സംഗീതം..संगीत..Music — ഒഴുകുന്ന നദി... @ 7:19 pm

പണ്ടെങ്ങോ കേട്ടുമറന്ന അതിമനോഹരമായ ഗാനം…

——————————————————————————————————————

കരിനീലക്കണ്ണുള്ള  പെണ്ണേ

നിന്റെ കവിളത്ത് ഞാനൊന്നു നുള്ളി..

അറിയാത്ത ഭാഷയിലെന്തോ

കുളിരളകങ്ങളെന്നോട് ചൊല്ലി…

ഒരു കൊച്ചു സന്ധ്യയുദിച്ചു..

മലർ കവിളിൽ ഞാൻ കോരിത്തരിച്ചു..

കരിനീലക്കണ്ണു നനഞ്ഞു..

എന്റെ കരളിലെ കിളിയും കരഞ്ഞു…

കരിനീലക്കണ്ണുള്ള  പെണ്ണേ….

ഒരു ദുഖ രാത്രിയിൽ നീയെൻ

രഥമൊരുമണൽക്കാട്ടിൽ വെടിഞ്ഞു…

അതുകഴിഞ്ഞോമനേ നിന്നിൽ

പുത്തനനുരാഗസന്ധ്യകൾ പൂത്തു…

കരിനീലക്കണ്ണുള്ള  പെണ്ണേ….

——————————————————————————————————————

——————————————————————————————————————

കേൾക്കുമ്പോൾ എഴുതാതിരിക്കാൻ കഴിയുന്നില്ല…

April 1, 2010

ഒരു ബ്ലോഗിന്റെ കഥയും, വൃത്തവും, കാൽകുലസ്സും ഒരു കണ്ടുപിടിത്തവും..!!!!

Filed under: ഗണിതം..गणित..Mathematics — ഒഴുകുന്ന നദി... @ 5:39 pm

കുറച്ചുനാളായി ഈ മലയാളം ഭൂലോകം ഞാൻ ചുറ്റിക്കാണുകയായിരുന്നു….

പല കഥകളും വായിച്ചു… പല കഥകളും കേട്ടു…

അടി..ഇടി..ബഹളം..ജയ് ജയ് മഹരാജ് വിളികൾ… മൊല്ലാക്കമാർ… അങ്ങനെകുറേ….

ഉമേഷ് പോസ്റ്റ് ചെയ്ത യോജന എന്ന പോസ്റ്റിൽ തുടങ്ങിയതാണ്.. അതിൽ നന്നായി പങ്കെടുക്കുവാനും കഴിഞ്ഞു…

പിന്നെയാണ് ബൂലോകത്തിന്റെ വാതിലുകൾ ഒന്നൊന്നായി തുറന്ന് നോക്കാൻ ശ്രമിച്ചത്… ഫലമോ… ബ്ലോഗുകൾ വെറും സമയം കൊല്ലികൾ എന്ന

എന്റെ ധാരണ അതോടെ മാറി… മറിച്ച് അത് അറിവിന്റെ സംങ്കേതം എന്ന ഒരു കാഴ്ച്ച്പ്പാടിലേയ്ക്ക് മാറി…

അങ്ങനെയിരിയ്കേയാണ് ഞാൻ പണിക്കർ മാഷിന്റെ അക്ഷരശാസ്ത്രം എന്ന ബ്ലോഗ് വായിക്കാനിടയായത്…

അതിൽ അദ്ദേഹം പറയുന്ന പല കാര്യങ്ങളും വളരെ രസകരമായി തോന്നി…

ആഗ്നേയശാസ്ത്രം എന്ന പോസ്റ്റിൽ വൃത്തത്തിന്റെ ചുറ്റളവ്(circumference) , വ്യാസം(radius) , വിസ്ത്തീർണ്ണം (area) എന്നിവെയെ

പ്രതിപാതിക്കുന്ന ഒരു ഭാഗം വായിച്ച്നോക്കിയപ്പോൾ ഒരു അൽഭുതമെന്നോണം ഇതുവരെ തോന്നാത്ത ഒരു കാര്യം തോന്നി……..

ഒരു  വൃത്തത്തിന്റെ ചുറ്റളവിൽ നിന്ന് വിസ്ത്തീർണ്ണം കാൽക്കുലസ് വെച്ച് കണ്ടുപിടിയ്ക്കുന്ന രീതി….

………………………………………………………………………………………………………………………………………………………………………..

ചുറ്റളവ് = (circumference) , വ്യാസം = (radius) , വിസ്ത്തീർണ്ണം = (area)

ആദ്യം. ഒരു കുത്ത് ഇടുക(വ്യാസം = r = 0). അപ്പോൾ ആ കുത്തിന്റെ ചുറ്റളവ് പൂജ്യം (2*π *r =0, കാരണം r = 0)

ഇനി ചെറിയ ചെറിയ വൃത്തങ്ങൾ വ്യാസം 0’ത്തിൽ നിന്നും കൂട്ടി കൂട്ടി എത്ര വ്യാസമുള്ള വൃത്തം വേണോ അത്രയും പ്രാവശ്യം വരയക്കുക.

ഇപ്പോൾ നമുക്ക ആവശ്യത്തിൽ വലിപ്പമുള്ള വൃത്തം കിട്ടി…

കാൽകുലസ് പ്രകാരം ഈ വൃത്തത്തിന്റെ വിസ്ത്തീർണ്ണം എന്നത്  “ഒരു കുത്തിന്റെ മുതൽ ഈ വൃത്തം വരെയുള്ള വൃത്തങ്ങളുടെ ചുറ്റളവുകളുടെ ചെറിയ വിസ്ത്തീർണങ്ങൾ “ കൂട്ടുന്ന സംഘ്യയാണ്.

അല്ലെങ്കിൽ “adding the areas of individual infinitely small circumferences of lesser radius till the radius you want will give area ” എന്നത്

ഒരു സാധാരണ  സ്കൂൾ കുട്ടിയ്ക്ക് മനസ്സിലാകാൻ പാകത്തിലുള്ള കാര്യമാണ്…

ഇനി ഒന്ന് കാൽകുലസ് ഉപയോഗിച്ച് നോക്കാം….

…………………………………………………………………………………………

∫ – എന്നാൽ ഇന്റെഗ്രൽ

( ചുറ്റളവ്)* ɠ r എന്നതാണ് ഒരു ചുറ്റളവിന്റെ വിസ്ത്തീർണ്ണം

അപ്പോൾ,

∫( ചുറ്റളവ്)* ɠ r = വൃത്തത്തിന്റെ മുഴുവൻ വിസ്ത്തീർണ്ണം ,    ചുറ്റളവ് = 2* π *r

അപ്പോൾ,

∫ (2*π *r)*ɠ r= 2*π*(r^2)/2 = π*r^2….!

അപ്പോൾ വിസ്ത്തീർണ്ണം = π*r^2…!

കിട്ടി…! കാൽക്കുലസ് വെച്ച് വൃത്തത്തിന്റെ വിസ്ത്തീർണ്ണം കിട്ടി……….!!!!!

———————————————————————————————————————————————————

വാൽക്കഷ്ണം : ∫ (r)*ɠ r = ( r^2 ) /2

π

Create a free website or blog at WordPress.com.